കെ ആര് അനൂപ്|
Last Modified ചൊവ്വ, 5 ജൂലൈ 2022 (10:03 IST)
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന് വിശാലിന് ലാത്തി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത്.ഒരു സ്റ്റണ്ട് സീക്വന്‍സ് ചെയ്യുന്നതിനിടെ നടന്റെ കാലിന് പരിക്കേറ്റതായും താരം സുഖം പ്രാപിച്ചാല്‍ ഷൂട്ട് പുനരാരംഭിക്കുമെന്നും ടീം അറിയിച്ചിരുന്നു.
എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലേക്ക് വിശാല്‍ തിരിച്ചെത്തി. കുറ്റവാളിയെ കൊണ്ടുപോകുന്നതിനിടെ ആക്രമികള്‍ ആക്രമിക്കുകയും വിശാലിന്റെ പോലീസ് കഥാപാത്രം ഒരു ലാത്തി ഉപയോഗിച്ച് അവരെ നേരിടുന്നതും ആയിരുന്നു രംഗം. എന്നാല്‍ ആക്രമികളില്‍ ഒരാള്‍ എറിഞ്ഞ ആയുധം വിശാലിനെ നേരെ വരുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാനോ കാല് അനക്കാനോ ആവാതെയാണ് വിശ്രമത്തിനായി രാത്രി വിശാല്‍ വീട്ടിലേക്ക് പോയത്. പ്രഥമശുശ്രൂഷ നല്‍കിയിരുന്നു.അടുത്ത ദിവസം തന്നെ സെറ്റില്‍ തിരിച്ചെത്തി നടന് ഷൂട്ടിംഗ് തുടര്‍ന്നു എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.