ഹൃദയത്തിലെ എല്ലാ പാട്ടുകളും കേള്‍ക്കാം,വിഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (16:51 IST)

ഹൃദയത്തിലെ ഇതുവരെ പുറത്തുവന്ന ഓരോ ഗാനങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. പുറത്തുവന്ന പാട്ടുകള്‍ക്ക് പുറമേ സിനിമയിലെ ബാക്കിയുള്ള പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ ജ്യൂക്ക്‌ബോക്‌സ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

ദര്‍ശന, ഉണക്കമുന്തിരി, പൃഥ്വിരാജ് പാടിയ ഗാനവും അടക്കം ഏഴ് പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓഡിയോ ജ്യൂക്ക്‌ബോക്‌സ് പുറത്തുവന്നത്.
നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറയുന്നു.

വിനീത് ശ്രീനിവാസന്റെ വാക്കുകളിലേക്ക്

'ഹൃദയം ജനുവരി 23ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്കഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളിലെത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്,'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :