കഴിവുണ്ട്, എവിടെയും എത്തുമെന്ന അഹങ്കാരമുണ്ടായിരുന്നു, അങ്ങനെ കാനിൽ എത്തിനിൽക്കുന്ന ആ സിനിമ വേണ്ടെന്ന് വെച്ചു: വിൻസി അലോഷ്യസ്

Vincy Aloshious
Vincy Aloshious
അഭിറാം മനോഹർ| Last Modified ഞായര്‍, 5 ജനുവരി 2025 (10:04 IST)
അഹങ്കാരം കൊണ്ട് താന്‍ ഒഴിവാക്കിയ സിനിമയാണ് ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് എന്ന് നടി വിന്‍സി അലോഷ്യസ്. ആ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയാണ് ചെയ്തത്. ഇന്ന് ആ സിനിമ കാനില്‍ എത്തി നില്‍ക്കുന്നു. ഒരു പൊതുചടങ്ങില്‍ സംസാരിക്കവെ വിന്‍സി പറഞ്ഞു. ഇതിന്റെ വീഡീയോകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

കഴിവുണ്ടേല്‍ ഞാനെത്തുമെന്ന അഹങ്കാരമുണ്ടായിരുന്നു. അതിന് ഞാന്‍ ചെറിയ ഒരു ഉദാഹരണം പറയാം. ഇക്കാര്യം എന്റെ മാതാപിതാക്കള്‍ക്ക് അറിയില്ല. നിങ്ങള്‍ക്ക് മുന്നില്‍ കുമ്പസാരം പോലെ പറയാം. അഹങ്കാരം കയറിയ സമയത്താണ് എനിക്ക് ആ സിനിമ വരുന്നത്. സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ഇന്ന് ആ സിനിമ കാനില്‍ എത്തി നില്‍ക്കുന്നു. ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. കനി കുസൃതി, ദിവ്യ പ്രഭയൊക്കെയുള്ള സിനിമ. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന സിനിമ. അതെന്റെ അഹങ്കാരത്തിന്റെ പേരില്‍ ഒഴിവാക്കിയതാണ്. അങ്ങനെ പലതും. മുകളിലേക്ക് പോയ ഞാന്‍ ഇപ്പോള്‍ താഴെ എത്തി നില്‍ക്കുകയാണ്.ഉള്ളില്‍ വിശ്വാസവും പ്രാര്‍ഥനയും വളരെ പ്രധാനമാണ്.


ഞാന്‍ പ്രാര്‍ഥന കുറച്ചൊരു സമയമുണ്ടായിരുന്നു. പ്രാര്‍ഥന ഇല്ലാതാക്കിയ സമയവും. രണ്ടിന്റെയും വ്യത്യാസം വ്യക്തമാണ്. പ്രാര്‍ഥനയുള്ള സമയത്ത് മനസില്‍ നന്മയുണ്ടായിരുന്നു. എത്തേണ്ടിയിരുന്ന സ്ഥലത്ത് ഞാന്‍ എത്തിയിരുന്നു. ഇതെല്ലാം മാറി നിന്ന സമയത്ത് ജീവിതത്തില്‍ ഞാന്‍ ഒരു സ്ഥലത്തും എത്തിയിട്ടില്ല. വിന്‍സി അലോഷ്യസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :