തിയറ്ററുകളെ ഇളക്കിമറിക്കാന്‍ കമല്‍- ഫഹദ് ടീമിന്റെ വിക്രം, പിറന്നാള്‍ സ്‌പെഷ്യല്‍ വീഡിയോ തരംഗമാകുന്നു, 4 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (08:19 IST)

ഇന്ന് കമല്‍ഹാസന്റെ 67മത്തെ ജന്മദിനമാണ്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' തിരക്കിലാണ് അദ്ദേഹം. പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ ഹസ്വ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്. പുറത്തുവന്ന് 24മണിക്കൂറിനുളളില്‍ തന്നെ 4 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ വീഡിയോയ്ക്കായി. അത്രത്തോളം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
തിയറ്ററുകളെ ഇളക്കിമറിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് സൂചന നല്‍കിക്കൊണ്ടാണ് വീഡിയോ എത്തിയത്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

66-കാരനായ കമല്‍ ഹാസന്‍ 'വിക്രം'ല്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്റെ വേഷത്തില്‍ കമല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :