അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (18:33 IST)
വീര ധീര സൂരന് ശേഷം ഒരുങ്ങുന്ന പുതിയ വിക്രം സിനിമ പ്രഖ്യാപിച്ചു. വിക്രമിന്റെ കരിയറിലെ 63മത്തെ സിനിമയാണ് പ്രഖ്യാപിച്ചത്. മണ്ടേല, മാവീരന് എന്നീ സിനിമകളിലൂടെ തമിഴ് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച മഡോണ്‍ അശ്വിനാണ് സംവിധായകന്.
യോഗി ബാബു നായകനായെത്തിയ മണ്ടേല നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തതെങ്കിലും വലിയ രീതിയില്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ മാവീരന് 80 കോടിയോളം ബോക്സോഫീസില്‍ നിന്നും നേടിയിരുന്നു. അതേസമയം ചിത്താ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ ഒരുക്കുന്ന വീര ധീര സൂരനാണ് വിക്രമിന്റെ അടുത്ത സിനിമ.