വാർത്തകൾ സത്യം: കാർത്തിക് സുബ്ബരാജ് പടത്തിൽ വിക്രമും ധ്രുവും ഒന്നിക്കുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (19:32 IST)
ചിയാൻ വിക്രമിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിൽ ധ്രുവ് വിക്രമും അഭിനയിക്കും. വിക്രമിന്റെ അറുപതാമത് ചിത്രത്തിന് താത്കാലികമായി ചിയാൻ 60 എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം. ധനുഷ് നായകനായെത്തിയ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ട ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :