കെ ആര് അനൂപ്|
Last Modified ചൊവ്വ, 22 ജൂണ്‍ 2021 (10:59 IST)
2016 ല്‍ പുറത്തിറങ്ങിയ വിജയ്യുടെ 'തെരി' എന്ന ചിത്രത്തിലൂടെയാണ് നൈനിക തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അമ്മ മീനയും ബാലതാരമായിട്ടാണ് 1982ല്‍ തന്റെ ആദ്യ ചിത്രമായ നെഞ്ചങ്കളില് അഭിനയിച്ചത്. തന്റെ പ്രിയപ്പെട്ട വിജയ് അങ്കിളിന് പിറന്നാളാശംസകള്‍ അറിയിച്ചിരിക്കുകയാണ് നൈനിക. മീനയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
'ജന്മദിനാശംസകള് വിജയ് അങ്കിള്‍, ഒരുപാട് സ്നേഹം നൈനികയില്‍ നിന്ന്'-
മീന കുറിച്ചു.
നയന്‍താര അടക്കം തമിഴകത്തെ പ്രമുഖ താരങ്ങളെല്ലാം വിജയന് നേരത്തെ തന്നെ ആശംസകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് 65-ാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ പോസ്റ്ററുകള്‍ തരംഗമായി മാറി.