രേണുക വേണു|
Last Modified ബുധന്‍, 22 ജൂണ്‍ 2022 (13:32 IST)
യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയ ശേഷം ഒറ്റവാക്കില്‍ പ്രതികരിച്ച് നടന്‍ വിജയ് ബാബു. കോടതി വിധിയെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു 'ദൈവത്തിനു നന്ദി' എന്നാണ് വിജയ് ബാബു മറുപടി പറഞ്ഞത്. വിജയ് ബാബുവിനെതിരായ കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും എങ്കിലും ജാമ്യം അനുവദിക്കുകയാണെന്നുമാണ് നേരത്തെ കോടതി പറഞ്ഞത്.