തിരശീലയിലെ വിജയം രാഷ്ട്രീയത്തിലും ആവർത്തിക്കാൻ വിജയ്, പുതിയ പാർട്ടിയുടെ പേര് തമിഴക വെട്രി കഴകം

Thalaiva Vijay
അഭിറാം മനോഹർ| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (14:53 IST)
നടൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിഷ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.


പാർട്ടിയിൽ അംഗമാകാൻ ഒരു മൊബൈൽ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് പാർട്ടിയിൽ അംഗമാകാം. ഇത്തരത്തിൽ ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ പദ്ധതി. പാർട്ടി രൂപീകരിച്ചെങ്കിലും 2024ലെ ലോക്സഭാ തിരെഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ല. 2026ലെ നിയമസഭ തെരെഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് വിജയ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വരുന്ന ഏപ്രിലിൽ പാർട്ടി ആദ്യ സമ്മേളനം നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :