വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 14 ഫെബ്രുവരി 2020 (19:17 IST)
നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായി മാറിയ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ച
സിനിമ മികച്ച വിജയമായി മാറി. വിഘ്‌നേഷ് ശിവന്റെ കരിയറിലെ വഴിത്തിരിവും ആ സിനിമയായിരുന്നു എന്ന് പറയാം. നനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷമാണ് നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിൽ പ്രണയത്തിലായത്. പിന്നീട് സിനിമകളെകാളേറെ ഇരുവരും തമ്മിലുള്ള പ്രണയമാണ് കൂടുതൽ ചർച്ചചെയ്യപ്പെട്ടത്
എന്നാൽ ഇനി അങ്ങനെയായിരിയ്ക്കില്ല. നാനും റൗഡിതാനിലെ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ്. കൂട്ടത്തിലേക്ക് മറ്റൊരു സൂപ്പർ നായിക കൂടി എത്തുന്നു. നയന്താരയെയും വിജയ് സേതുപതിയെയും
സമാന്ത അക്കിനേനിയെയും പ്രധാന കഥാപാത്രങ്ങളാക്കി ത്രികോണ പ്രണയകഥയുമായി പ്രേക്ഷകരിലേയ്ക്ക് എത്താൻ തയ്യാറെടുക്കുകയാണ് വിഘ്നേഷ് ശിവൻ.
'കാത്തുവാക്കുലെ രണ്ട് കാതൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിയ്ക്കുന്നത്. സിനിമയുടെ പേര് വ്യക്തമാക്കുന്ന ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആൻ എപിക് ക്രാഷ് എന്നാണ് നയൻതാരയും സമാന്തയും ഒന്നിയ്ക്കുന്നതിനെ കുറിച്ച് ടൈറ്റിൽ ടീസറിൽ പറയുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാറും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഇത്തവണയും വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. വിഘ്‌നേഷ് ശിവന്റെ കരിയറിലെ നാലാമത്തെ സിനിമയാണിത്.