തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (15:32 IST)

പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു.76 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്നു അന്ത്യം.

അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അവര്‍ തന്റെ സാന്നിധ്യമറിയിച്ചു. 1963ല്‍ പുറത്തിറങ്ങിയ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അഭിനയജീവിതം തുടങ്ങിയത്. ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചു.

എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും ജയന്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 6 സിനിമകളിലാണ് അഭിനയിച്ചത്.പെദാരായുഡു, സ്വാതി കിരണം, കോഡമ സിംഹാം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ജയന്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :