കെ ആര് അനൂപ്|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (10:21 IST)
'വെളിപാടിന്റെ പുസ്തകം' എന്നൊരു ചിത്രത്തില്‍ മാത്രമേ മോഹന്‍ലാല്‍ ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. 'ഒടിയന്' ചെയ്യുന്നതിനു മുമ്പ് ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം.ഈ സിനിമ പെട്ടെന്ന് ചെയ്യേണ്ടിവന്ന പ്രോജക്ട് ആയിരുന്നുവെന്നും തിരക്ക് കൂട്ടാതെ 'ഒടിയന്' കഴിഞ്ഞിട്ട് വെളിപാടിന്റെ പുസ്തകം ചെയ്യാം എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നാണ് ലാല്‍ജോസ് മുമ്പ് പറഞ്ഞിരുന്നു.
വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ഇന്റര്‍നാഷണല്‍ എന്ന് തന്നെയാണെന്ന് ലാല്‍ ജോസ്.പക്ഷെ അത് എക്സിക്യൂട്ട് ചെയ്തതില്‍ തനിക്ക് പാളിപ്പോയെന്ന് അദ്ദേഹം പറയുന്നു. ചിത്രം പരാജയപ്പെട്ടപ്പോള്‍ തനിക്ക് ഭയം ആയെന്നും മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി അയാലും അവരുടെ സമയം ഒരു സിനിമയെടുത്ത് കളഞ്ഞതായി സ്വയം തോന്നാന്‍ പാടില്ല എന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
2017 ഓഗസ്റ്റ് 31ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ അനൂപ് മേനോന്, അന്ന രേഷ്മ രാജന്, ശരത് കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.