അഭിറാം മനോഹർ|
Last Modified വെള്ളി, 16 ഡിസംബര്‍ 2022 (13:33 IST)
ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് നടി വീണ കപൂർ കൊല്ലപ്പെട്ടു എന്ന വാർത്ത വന്നത്. സ്വത്ത് തർക്കത്തിനിടെ മകൻ വീണ കപൂറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയിൽ തള്ളി എന്നുമായിരുന്നു വാർത്ത. എന്നാൽ ഇപ്പോഴിതാ താൻ ജീവനോടെയുണ്ടെന്ന് കാണിച്ച് വീണ കപൂർ രംഗത്തെത്തിയിരിക്കുകയാണ്.
മകനോടൊപ്പമാണ് വീണ കപൂർ പോലീസ് സ്റ്റേഷനിലെത്തിയത്.വ്യാജ വാർത്തകൾക്കെതിരെ താരം പരാതി നൽകുകയും ചെയ്തു.മരണത്തെ പറ്റി അഭ്യൂഹം പരന്നതോടെ മകൻ അഭിഷേകിനെതിരെ സമൂഹമാധ്യമങ്ങൾ സൈബർ അക്രമണമുണ്ടായതായി പരാതിയിൽ പറയുന്നു. നിരവധി ഫോൺ കോളുകളാണ് വരുന്നതെന്നും മാനസികമായി തകർന്നതിനാൽ ജോലിയിൽ ശ്രദ്ധിക്കാൻ പോലുമാവാത്ത അവസ്ഥയിലാണെന്നും സിനിമയിൽ അവസരങ്ങൾ വരുന്നില്ലെന്നും വീണ കപൂർ പറഞ്ഞു.
മുംബൈയിലെ ജുഹുവിൽ വീണ കപൂർ എന്ന മറ്റൊരു സ്ത്രീ കൊല്ലപ്പെട്ട വാർത്തയാണ് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തത്. ഈ സ്ത്രീയെ ഇവരുടെ മകൻ സച്ചിൻ കപൂർ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലുകയും മൃതദേഹം പുഴയിൽ ഒഴുക്കുകയുമായിരുന്നു.