കെ ആര്‍ അനൂപ്|
Last Modified ശനി, 17 ഡിസംബര്‍ 2022 (09:10 IST)
വെടിക്കെട്ട് തുടങ്ങാന്‍ അനുമതി ലഭിച്ചെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നും സംവിധായകന്‍ കൂടിയായ നടന്‍ അറിയിച്ചു.
വെടിക്കെട്ട് റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വരാനാണ് സാധ്യത.ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.
രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.