കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 4 മെയ് 2022 (15:03 IST)
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ആദ്യമായി ചെയ്യുന്ന 'വെടിക്കെട്ട്' ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങുകളോടെ കൊച്ചിയിലാണ് ചിത്രീകരണത്തിന് തുടക്കമായത്.
പൂജ ചടങ്ങിന് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബവും എത്തിയിരുന്നു. മകന്‍ ആദവായിരുന്നു ചടങ്ങുകള്‍ക്കിടിയില്‍ താരമായത്.ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലും മകനെ എടുത്തു കൊണ്ട് നില്‍ക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണനെ കാണാനായത്.ഭാര്യ ഐശ്വര്യയും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.വീട്ടിലുള്ളപ്പോള്‍ ഭയങ്കര രസമാണെന്നും മോനെ കളിപ്പിച്ചിരിക്കുമെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.