രാവിലെ കട്ടന്‍കാപ്പി കുടിച്ചാല്‍ വയറിന് പണികിട്ടുമെന്ന് വരുണ്‍ ധവാന്‍

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (11:53 IST)
രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. രാവിലെ കട്ടന്‍ കാപ്പി കുടിക്കുന്നത് വയറിന് പ്രശ്‌നമാകുമെന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

രാവിലെ എഴുന്നേറ്റതിനു പിന്നാലെ കട്ടന്‍ കാപ്പി കുടിച്ചാല്‍, നിങ്ങള്‍ക്ക് വയറിനു പ്രശ്‌നമില്ലെങ്കില്‍ കൂടി അത് വരാന്‍ തുടങ്ങുമെന്നായിരുന്നു
വരുണ്‍ പറഞ്ഞത്. പിന്നാലെ താരത്തെ തിരുത്തിക്കൊണ്ട് പോഷകാഹാര വിദഗ്ധനായ പ്രശാന്ത് ദേശായി രംഗത്തെത്തി.

'ഇത് ശരിയല്ല വരുണ്‍. ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി എഴുന്നേറ്റതിനു ശേഷം കട്ടന്‍ കാപ്പി കുടിക്കുന്നത്. ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഓരോരുത്തരുടേയും വയര്‍ ഓരോ രീതിയിലാണ്, നിങ്ങളുടെ വിരലടയാളം പോലെ. എല്ലാവര്‍ക്കും വയറിനു പ്രശ്‌നം വരുമെന്നും പറയുന്നത് തെറ്റാണ്. വരുണ്‍ ധവാന് ചിലപ്പോള്‍ പ്രശ്‌നമുണ്ടായിരിക്കും. ഭക്ഷണം എന്നു പറയുന്നത് വ്യക്തിപരമാണ്. ഒരാള്‍ക്ക് ശരിയല്ല എന്നുകരുതി അത് ആഗോള സത്യമാകണം എന്നില്ല.'- പ്രശാന്ത് വ്യക്തമാക്കി.

പിന്നാലെ പ്രശാന്തിന് മറുപടിയുമായി താരം തന്നെ എത്തി. 'എനിക്ക് ശരിയായില്ല എന്ന് പറഞ്ഞത് സത്യമാണ്. നിങ്ങള്‍ക്ക് അത് ബാധിച്ചില്ല എന്നതും നിങ്ങള്‍ ആരോഗ്യവാനായി ഇരിക്കുന്നു എന്നതിലും സന്തോഷമുണ്ട്. എല്ലാവര്‍ക്കും അത് പറ്റില്ല എന്ന് ആളുകളെ പഠിപ്പിക്കാന്‍ എന്നെ നിങ്ങള്‍ക്ക് ഉദാഹരണമാക്കാം. ദയവായി എനിക്കും കുറച്ച് ടിപ്‌സുകള്‍ തരൂ. വിദഗ്ധനില്‍ നിന്ന് പഠിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'- വരുണ്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും
21.0 മില്ലീമീറ്റര്‍ മഴയായിരുന്നു ഈ സമയത്ത് കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 7.2 ...

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ ...

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം
സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്താം ...

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 ...

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524  വരെയുള്ളവരെ തിരഞ്ഞെടുത്തു
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരു ...

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് ...

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി
മത വിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്
സഹ തടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ...