ആളെ പേടിപ്പിക്കാൻ അമ്മായി!

നവാഗതനായ ശങ്കർ ഒരുക്കുന്ന 'അമ്മായി' എന്ന ചിത്രത്തിൽ തമിഴ് നടി വരലക്ഷ്മിയാണ് നായിക. വിനയ് നായകനായി എത്തുന്ന അമ്മായി ഒരു ഹൊറർ ചിത്രമാണ്. ഇതാദ്യമായാണ് വരലക്ഷ്മി ഒരു ഹൊറർ ചിത്രത്തിൽ അഭിനയിക്കുന്നത്. ട്വിറ്ററിലൂടേ വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ആരാധകര

aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (16:27 IST)
നവാഗതനായ ശങ്കർ ഒരുക്കുന്ന 'അമ്മായി' എന്ന ചിത്രത്തിൽ തമിഴ് നടി വരലക്ഷ്മിയാണ് നായിക. വിനയ് നായകനായി എത്തുന്ന അമ്മായി ഒരു ഹൊറർ ചിത്രമാണ്. ഇതാദ്യമായാണ് വരലക്ഷ്മി ഒരു ഹൊറർ ചിത്രത്തിൽ അഭിനയിക്കുന്നത്. ട്വിറ്ററിലൂടേ വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

നയൻതാര, ഇവർക്ക് ശേഷം ഒരു ഹൊറർ ചിത്രത്തിൽ അഭിനയിക്കുന്ന നടിയാണ് വരലക്ഷ്മി. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. തറൈ തപ്പാട്ടൈ എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിപുണന്‍, മദഗജരാജ എന്നീ തമിഴ് ചിത്രങ്ങൾ താരത്തിന്റെ പുറത്തിറങ്ങാനുണ്ട്.

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കസബയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും വരലക്ഷ്മിയാണ്. കസബയാണ് വരലക്ഷ്മിയുടെ ആദ്യത്തെ മലയാള സിനിമയും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :