Rifle Club: തോക്ക് മടുത്തിട്ട് പോയവളാണ് ഞാൻ, തിരിച്ചുവന്നപ്പോൾ വീണ്ടും എന്നെകൊണ്ട് തോക്കെടുപ്പിച്ചു: വാണി വിശ്വനാഥ്

Vani Viswanath
അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (19:20 IST)
Vani Viswanath
മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് വാണി വിശ്വനാഥ്. വിജയശാന്തി തെലുങ്കിലെ ആക്ഷന്‍ നായികയായി തിളങ്ങിയപ്പോള്‍ മലയാള സിനിമയില്‍ ആ സ്ഥാനം ഏറ്റെടുത്തത് വാണിവിശ്വനാഥായിരുന്നു. നിലവില്‍ വീണ്ടും സിനിമകളില്‍ സജീവമായിരിക്കുകയാണ് താരം.


തിരിച്ചുവരവില്‍ വാണിവിശ്വനാഥ് അഭിനയിച്ച ആഷിഖ് അബു സിനിമയായ റൈഫിള്‍ ക്ലബിന് റിലീസ് ദിനം വലിയ പ്രതികരണമാണ് ലഭിക്കുന്നത്. വയലന്‍സിന് ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയില്‍ വാണി വിശ്വനാഥും പതിവ് പോലെ തകര്‍ത്തിട്ടുണ്ട്. 125 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും റൈഫിള്‍ ക്ലബിനെ പോലെ ആഘോഷിച്ച മറ്റൊരു സെറ്റ് ഉണ്ടായിട്ടില്ലെന്ന് വാണി വിശ്വനാഥ് പറയുന്നു. തോക്ക് മടുത്താണ് പോയതെങ്കിലും തിരിച്ചുവരവില്‍ വീണ്ടും തനിക്ക് തോക്കെടുക്കേണ്ടിവന്നെന്നാണ് വാണി വിശ്വനാഥ് പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :