പൊങ്കലിന് തീയറ്ററുകളിലേക്ക് ഇല്ല, അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി, കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ജനുവരി 2022 (12:58 IST)
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ സുരക്ഷയെ കരുതി വലിമൈ റിലീസ് നീട്ടിയതെന്ന് നിര്‍മാതാക്കള്‍. സാധാരണ നിലയില്‍ എത്തിയ ശേഷം ആകും ഇനി റിലീസ്. ജനുവരി 13ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു വലിമൈ.
നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.