ഗായത്രിവീണയില്‍ റെക്കോര്‍ഡ് നേട്ടവുമായി വൈക്കം വിജയലക്ഷ്മി ലോകത്തിന്റെ നെറുകയില്‍

അഞ്ചുമണിക്കൂറിലേറെ തുടര്‍ച്ചയായി ഗായത്രിവീണ മീട്ടി ഗായിക ലോക റെക്കോര്‍ഡ് സ്വന്തമാക്കി

kochi| Aiswarya| Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (11:04 IST)
പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി അഞ്ചുമണിക്കൂറിലേറെ ഗായത്രിവീണ മീട്ടിയാണ് അവര്‍ ര്‍ഡിനുടമയായത്. കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അവരുടെ ലോക റെക്കോര്‍ഡ് പ്രകടനം.

അന്‍പത്തൊന്ന് പാട്ടുകള്‍ ലക്ഷ്യമിട്ടാണ് അവര്‍ വീണമീട്ടിയതെങ്കിലും അറുപത്തേഴ് പാട്ടുകള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ഏറെ പ്രശസ്തയായത്. വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി.മുരളീധരൻ‌, പി.കെ. വിമല ദമ്പതികളുടെ മകളാണ് വൈക്കം വിജയലക്ഷ്മി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :