കെ ആര്‍ അനൂപ്|
Last Modified ശനി, 11 മാര്‍ച്ച് 2023 (10:10 IST)
ബ്രഹ്‌മപുരം തീപിടിത്തം രാഷ്ട്രീയ വിവാദത്തിനുള്ള നേരമല്ലെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. പ്രളയം പോലെ മറ്റൊരു ദുരന്തം തന്നെയാണ് സംഭവിച്ചതെന്നും ബ്രഹ്‌മപുരത്തെ തീയണയ്ക്കണം പുക ശമിക്കണം യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു നില്‍ക്കാം ഇപ്പോള്‍ എന്നാണ് സംവിധായകന്‍ പറയുന്നത്.
വി എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക്
കൊച്ചിയില്‍ താമസിക്കുന്ന ധാരാളം സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിച്ചു. സാഹചര്യം അതീവ ഗൗരവമായതിന് നേര്‍സാക്ഷ്യമാണ് അവയെല്ലാം. രാഷ്ട്രീയ വിവാദത്തിനുള്ള നേരമല്ല ഇത്. പ്രളയത്തിലും നിപ്പയിലും കൊറോണയിലും കേരളം എന്ന നിലയില്‍ ഒന്നിച്ചു നിന്നു നേരിട്ട അതേ മാതൃകയാണ് വേണ്ടത്.
ധാരാളം പേര്‍ക്ക് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന ഔദ്യോഗിക വിശദീകരണവും കണക്കും വന്നു കഴിഞ്ഞു. പുക അടങ്ങിയാലും വായുവില്‍ കലര്‍ന്ന കെമിക്കല്‍സ് തുടര്‍ന്നും ഭീഷണിയാണ്. പോരാത്തതിന് എറണാകുളത്തെ മാലിന്യ നീക്കും പൂര്‍ണമായി തടസപ്പെട്ടു. അത് മറ്റൊരു വിപത്ത്.
പ്രളയം പോലെ മറ്റൊരു ദുരന്തം തന്നെയാണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് നമുക്ക് ഒരുമിച്ചു നില്‍ക്കാം ഇപ്പോള്‍.
ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. 10 ദിവസമായി.
ബ്രഹ്‌മപുരത്തെ തീയണയ്ക്കണം. പുക ശമിക്കണം.
വായുവിലും മണ്ണിലും കലര്‍ന്ന വിഷം ശ്വാസമായും ജലമായും ശരീരത്തില്‍ എത്താതിരിക്കാന്‍ മുന്‍ കരുതലുകളും വേണം.