കളിയാക്കി വിളിക്കുന്നതാണെങ്കിലും ഭാരത് സ്റ്റാർ എന്ന വിളി ഇഷ്ടം: ഉണ്ണി മുകുന്ദൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (16:00 IST)
തന്നെ ഭാരത് സ്റ്റാര്‍ എന്ന് സമൂഹമാധ്യമത്തില്‍ വിശേഷിപ്പിച്ച ആരാധകന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കളിയാക്കി വിളിച്ചതാണെങ്കിലും ആ വിളി തനിക്ക് ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദന്‍ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്റ് ചെയ്ത ആളും വ്യക്തമാക്കി. നേരത്തെ ഇന്ത്യയുടെ പേര് ഭാരതമാക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ രാജ്യത്തിന്റെ പേര് ഭാരതം എന്നതിലേക്ക് മാറാനായി കാത്തിരിക്കുന്നതായി ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തില്‍ പാന്‍ ഇന്ത്യന്‍ എന്നതിന് പകരം പാന്‍ ഭാരത് എന്നതടക്കമുള്ള മാറ്റങ്ങള്‍ പലരും നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുടെ പേരുമാറ്റത്തെ പിന്തുണയ്ക്കുന്ന വ്യക്തി എന്ന നിലയിലാണ് ഉണ്ണി മുകുന്ദനെ ഭാരത് സ്റ്റാര്‍ എന്ന സമൂഹമാധ്യമങ്ങളില്‍ വിശേഷണം വന്നത്. അതേസമയം മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വെട്രിമാരന്റെ തിരക്കഥയില്‍ ശശികുമാറിനും സൂരിക്കും ഒപ്പമുള്ള തമിഴ് എന്നിവയാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :