ഉർവശി അസാധാരണ റേയ്ഞ്ചുള്ള നടി, ചില സീനുകളിൽ അഭിനയിക്കുമ്പോൾ ആരാധനയും പേടിയും തോന്നി: പാർവതി തിരുവോത്ത്

Parvathy and Urvashi (Ullozhukku Trailer)
Parvathy and Urvashi (Ullozhukku Trailer)
അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജൂണ്‍ 2024 (17:04 IST)
മലയാള സിനിമയില്‍ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ അടുത്തിടെ സിനിമകള്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിലാണ് താരം. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാമായി സിനിമകളിലും വെബ് സീരീസുകളിലും പാര്‍വതി ഭാഗമായിരുന്നു. ഇപ്പോഴിതാ ഉള്ളൊഴുക്ക് എന്ന സിനിമയില്‍ ഉര്‍വശിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.


ഉള്ളൊഴുക്കില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും സന്തോഷം തോന്നിയ കാര്യം ഉര്‍വശിക്കൊപ്പമാണ് അഭിനയിക്കുന്നത് എന്നതായിരുന്നു. അത്രയും റേഞ്ചുള്ള മറ്റൊരു നടിയില്ല. ചില സമയങ്ങളില്‍ ഉര്‍വശി ചേച്ചിയോട് ആരാധന തോന്നിയിട്ടുണ്ടെന്നും ചില സീനുകള്‍ അഭിനയിക്കുമ്പോള്‍ നെര്‍വസ് ആയിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. പുതുതായി സിനിമയിലേക്ക് വരുന്നത് പോലെ കൗതുകയും ആകാംക്ഷയുമെല്ലാം തോന്നി. എന്നാല്‍ ചില്‍ ആയിരിക്കാനും റിലാക്‌സ് ആയി കാര്യങ്ങള്‍ ചെയ്യാനും പഠിച്ചത് ഉര്‍വശി ചേച്ചിയെ കണ്ടാണ്. പാര്‍വതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :