ബോഡി ഷെയ്മിങ് കോമഡികള്‍ക്ക് ഞാന്‍ മാര്‍ക്കിടില്ല; പൊളിറ്റിക്കല്‍ കറക്ടനസിനെ പിന്തുണച്ച് നടി ഉര്‍വശി

നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളെ നോക്കി 'പോടാ ഞൊണ്ടി' എന്നുവിളിക്കുന്നത് തമാശയല്ല

Ram Temple, Ayodhya, Urvashi, Hindu, Fake News, Webdunia Malayalam
Urvashi
രേണുക വേണു| Last Modified വെള്ളി, 21 ജൂണ്‍ 2024 (09:12 IST)

സിനിമകളിലും റിയാലിറ്റി ഷോകളിലും തമാശയ്ക്കു വേണ്ടി ബോഡി ഷെയ്മിങ് നടത്തുന്ന രീതിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് നടി ഉര്‍വശി. ഒരാളുടെ എന്തെങ്കിലും വൈകല്യത്തെ പരിഹസിച്ച് വേണോ തമാശയുണ്ടാക്കാനെന്നും ഉര്‍വശി ചോദിച്ചു. ദ ക്യൂ സ്റ്റുഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

' നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളെ നോക്കി 'പോടാ ഞൊണ്ടി' എന്നുവിളിക്കുന്നത് തമാശയല്ല. അതൊക്കെ ഇപ്പോള്‍ ബോഡി ഷെയ്മിങ് എന്നു പറയുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഞാനൊരു പ്രോഗ്രാമിനു ഇരിക്കുമ്പോള്‍ അത്തരം കോമഡികള്‍ വന്നാല്‍ ഞാന്‍ മാര്‍ക്കിടില്ല. വട്ട പൂജ്യം ഇട്ടുവയ്ക്കും. അടുത്തിരിക്കുന്നവരെ 'കാക്കേ, കുരങ്ങേ' എന്നൊക്കെ വിളിച്ചു കഴിഞ്ഞാല്‍ ഞാന്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറയും ആദ്യമേ തന്നെ. നിങ്ങള്‍ക്ക് ചിരിപ്പിക്കാന്‍ വേറെ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്ത് ഇരിക്കുന്നവരെ കളിയാക്കോ? കേട്ടുകൊണ്ടിരിക്കുന്ന അവന്റെ മക്കള്‍ക്ക് വിഷമമാകില്ലേ? ' ഉര്‍വശി പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :