കെ ആര് അനൂപ്|
Last Modified ശനി, 4 മാര്‍ച്ച് 2023 (09:12 IST)
കഴിഞ്ഞദിവസം ഹൈദരാബാദിലേക്ക് പോകുന്ന വിവരം എന്‍.എം ബാദുഷ അറിയിച്ചിരുന്നു. വന്ന കാര്യം ഭംഗിയായെന്നും ബാദുഷ സിനിമാസിന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം ആയിരിക്കുമെന്നും ബാദുഷ പറഞ്ഞു.
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.ബിബിന്‍,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്നു വെടിക്കെട്ട് എന്ന സിനിമ. ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തിലാണ് ചിത്രം ഒരുങ്ങിയത്.ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും അടുത്ത സിനിമയിലാണ് ഫഹദ് ഫാസില്‍ നായകനായി എത്തുന്നത്.