ഒരു മാസം വൈകി, എന്നാലും തിയറ്ററുകളില്‍ തന്നെ, വീണ്ടും റിലീസ് പ്രഖ്യാപിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (09:13 IST)

ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് നേരത്തെ മാറ്റിയിരുന്നു. ജനുവരി 28ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിരുന്ന സിനിമയുടെ പുതിയ റിലീസ് ഡേറ്റ് പുറത്തുവന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഉപചാരപൂര്‍വം ഗുണ്ടജയന്റെ റിലീസ് മാറ്റിവെക്കാനുള്ള തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 25നാണ് റിലീസ്.
കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :