ലളിതം..സുന്ദരം..'ഉണ്ണിയ്ക്കുറങ്ങാന്‍' ആല്‍ബവുമായി ഇന്ദുലേഖ വാരിയര്‍

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (13:55 IST)

മാതൃത്വത്തിന്റെ സ്‌നേഹവും പരിലാളനയും എത്രത്തോളം മധുരിതമാണെന്ന് വിളിച്ചോതുന്ന വരികളുമായി ഇന്ദുലേഖ വാരിയര്‍. 'ഉണ്ണിയ്ക്കുറങ്ങാന്‍' എന്ന പുതിയ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇന്ദുലേഖ പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം ടൊവിനോ തോമസ്, മന്ത്രി കെ.രാജന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ജോസിമ ഷാജിയുടേതാണ് വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് ഗൗതം വിന്‍സെന്റ്. സെല്ലുലോയ്ഡ് ജങ്ഷനാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത സിനിമാ താരം ജയരാജ് കെ.വാരിയറുടെ മകളാണ് ഇന്ദുലേഖ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :