'നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്'; യുവ നടിമാര്‍ക്ക് പിന്തുണ അറിയിച്ച് അന്‍സിബ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (11:56 IST)
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടി കഴിഞ്ഞദിവസം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്നിരുന്നു. ഇതിനിടെ സിനിമയിലെ യുവ നടിമാര്‍ക്കെതിരെ ലൈംഗീക അതിക്രമം. തന്റെ സുഹൃത്തുക്കള്‍ കൂടിയായ നടിമാര്‍ക്ക് പിന്തുണ അറിയിച്ച് അന്‍സിബ.

'നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. ഇത്രയും വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. ഞങ്ങളുടെ കരുത്തരായ പെണ്‍കുട്ടികളെ ആലിംഗനം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.'- അന്‍സിബ കുറിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :