അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ജനുവരി 2025 (13:22 IST)
നടി അന്‍ഷുവിനെതിരെ അശീല പരാമര്‍ശം നടത്തിയ സംവിധായകന്‍ ത്രിനാഥ റാവി നക്കിനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്ക എന്ന സിനിമയില്‍ പ്രധാനവേഷങ്ങളിലൊന്നില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കിഷനും റിതു വര്‍മയുമാണ് സിനിമയിലെ നായികാ നായകന്മാര്‍. സിനിമയുടെ ടീസര്‍ ലോഞ്ചിനിടെയാണ് സംവിധായകന്റെ പരാമര്‍ശം.
നാഗര്‍ജുനയുടെ മന്‍മദുഡു എന്ന സിനിമയില്‍ അന്‍ഷു അഭിനയിച്ചിരുന്നു. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ പറ്റി പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പരാമര്‍ശം. അന്‍ഷു എങ്ങനെ ഇത്ര സുന്ദരിയായി എന്നത് എന്നെ അമ്പരപ്പിക്കുന്നുണ്ട്. ഇവള്‍ എങ്ങനെയായിരുന്നുവെന്ന് അറിയാന്‍ മന്മദുഡു കണ്ടാല്‍ മതി. അന്‍ഷുവിനെ കാണാന്‍ വേണ്ടി മാത്രം പല തവണ ആ സിനിമ ഞാന്‍ കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ അവള്‍ ഇരിക്കുന്നത്.
ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വെയ്ക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ലരീതിയില്‍ അവര്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും.
ത്രിനാഥ റാവു നക്കിന പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് സംവിധായകനെതിരെ ഉയരുന്നത്. നടിമാരോട് എന്ത് വൃത്തിക്കേടും പറയാമെന്നാണ് പലരും കരുതുന്നതെന്ന് കമന്റുകള്‍ പറയുന്നു.