പൈസ വരും പോകും ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ വല്ലാത്ത സാറ്റിസ്ഫാക്ഷനാണ്: ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (13:11 IST)
സിനിമകള്‍ ചെയ്യുമ്പോള്‍ വല്ലാത്ത സാറ്റിസ്ഫാക്ഷനാണ് കിട്ടുന്നതെന്ന് ടോവിനോ തോമസ്. സിനിമ നോക്കിയാണ് താന്‍ പ്രതിഫലം വാങ്ങാറുള്ളതെന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിഫലം വാങ്ങാതെയും പകുതി ശമ്പളം വാങ്ങിയും ഒക്കെ ടോവിനോ അഭിനയിച്ചിട്ടുണ്ട്.

ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടോവിനോ തോമസ് ആണ് നായകന്‍. താന്‍ വാങ്ങാനുള്ള പ്രതിഫലത്തിന്റെ പകുതിപോലും ഈ ചിത്രത്തിനായി വാങ്ങിയിട്ടില്ലെന്ന് ടോവിനോ പറഞ്ഞു. നടന്‍ അഭിനയിക്കുന്ന വഴക്ക് എന്ന ചിത്രത്തിനും പ്രതിഫലം വാങ്ങിയിട്ടില്ല. ആ ചിത്രത്തിനായി കുറച്ച് അധികം പൈസ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നും ടോവിനോ പറഞ്ഞു.പൈസ വരും പോകും പക്ഷേ ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ വല്ലാത്ത സാറ്റിസ്ഫാക്ഷനാണ് കിട്ടുന്നതെന്നും നടള്‍ കൂട്ടിച്ചേര്‍ത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :