കെ ആർ അനൂപ്|
Last Updated:
ശനി, 19 ഡിസംബര്‍ 2020 (15:30 IST)
2018-ൽ റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ഈ സിനിമ ഇപ്പോൾ തെലുങ്കിൽ മൊഴിമാറ്റ ചിത്രമായി റിലീസിന് ഒരുങ്ങുകയാണ്. വ്യൂഹം എന്നാണ് ചിത്രത്തിൻറെ തെലുങ്കിലെ പേര്. അഹാ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 25 നാണ് ചിത്രം എത്തുന്നത്.
അനുസിത്താര, നിമിഷ സജയൻ, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. മധുപാൽ സംവിധാനം ചെയ്ത ചിത്രത്തിന് ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും ഒരുക്കി.