എന്നോട് ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? - ടോവിനോയുടെ ചോദ്യം കേട്ടാല്‍ ആര്‍ക്കാ സങ്കടം വരാത്തത്?!

Tovino Thomas, Mayanadi, Mayanadhi, Shyam Pushkaran, Aashiq Abu, Rima, ടോവിനോ തോമസ്, മായാനദി, ശ്യാം പുഷ്കരന്‍, ആഷിക് അബു, റിമ
BIJU| Last Modified വ്യാഴം, 16 നവം‌ബര്‍ 2017 (19:55 IST)
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരാള്‍ ടോവിനോ തോമസ് ആണ്. വളരെ കുറച്ചുചിത്രങ്ങള്‍ കൊണ്ടുതന്നെ ടോവിനോ മലയാളികളുടെ പ്രീതി പിടിച്ചുപറ്റി.

ടോവിനോയുടെ ഏറ്റവും പുതിയ സിനിമയായ ‘മായാനദി’ ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും. ഒരു റൊമാന്‍റിക് ത്രില്ലറാണ് ഈ സിനിമ.

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആഷിക് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അമല്‍ നീരദിന്‍റെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. മധുരയും കൊച്ചിയുമൊക്കെയാണ് പ്രധാന ലൊക്കേഷനുകള്‍.

തമിഴ്നടന്‍ ഹരീഷ് ഉത്തമന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. നിഴല്‍കള്‍ രവി, ലിജോ ജോസ് പെല്ലിശേരി, ബേസില്‍ ജോസഫ്, ലിയോണ, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. ആഷിക് അബുവിന് അടുത്ത സോള്‍ട്ട് ആന്‍റ് പെപ്പര്‍ വിജയമായിരിക്കും ഈ സിനിമയെന്ന് ഉറപ്പിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :