കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (15:00 IST)
കഴിഞ്ഞാഴ്ച ഒ.ടി.ടിലെത്തിയ മലയാള ചിത്രങ്ങള്‍ ആയിരുന്നു 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', 'കുറുപ്പ്'.ഈ ആഴ്ചയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചില ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനുണ്ട്.
മധുരം
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രമാണ് മധുരം.സോണി ലിവ്വില്‍ ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ഡിസംബര്‍ 24 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
മിന്നല്‍ മുരളി
ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സ്-ല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഒരു നാട്ടിന്‍പുറത്തെ ഒരു കോമഡി ചിത്രമായി ആരംഭിച്ച് ഒരു സൂപ്പര്‍ഹീറോ ചിത്രമെന്ന നിലയില്‍ വികസിക്കുന്ന രീതിയിലാണ് സിനിമയുടെ ഘടനയെന്ന് സംവിധായക അഞ്ജലി മേനോന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.
അത്‌രംഗീ രേ
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അത്‌രംഗീ രേ'.ധനുഷ്,സാറ അലി ഖാന്‍,അക്ഷയ് കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്.ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ 24 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
സത്യമേവ് ജയതേ 2
ഡിസംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യും.മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം ട്രിപ്പിള്‍ റോളില്‍ എത്തുന്നു.