'പത്തൊമ്പതാം നൂറ്റാണ്ട്'ല്‍ നെഗറ്റീവ് റോളില്‍ ടിനി ടോം, പുതിയ വിശേഷങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (11:09 IST)

നടന്‍ ടിനി ടോമിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണുള്ളത്. വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്'ല്‍ ഒരു പ്രധാന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നുണ്ട്. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നെഗറ്റീവ് റോളിലാണ് ടിനി ടോം എത്തുന്നത്. അതും നായകനായ സിജു വില്‍സണിന്റെ പ്രധാന എതിരാളികളില്‍ ഒരാളായി. അതേസമയം കഥാപാത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിരവധി ചിത്രങ്ങളാണ് ടിനി ടോമിന്റെതായി ഒരുങ്ങുന്നത്. ജോഷിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ പപ്പാനിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. സുരേഷ് ഗോപിക്കൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനായി ടിനി വേഷമിടും. വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് എന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരനാണ് ടിനി. ഇതിലും ഒരു നെഗറ്റീവ് ടൈപ്പ് കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :