കാലങ്ങളായി കലാരംഗത്ത് സജീവമായി നില്‍ക്കുന്ന നടനാണ് ടിനി ടോം. മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന താരം കുറച്ച് വര്‍ഷങ്ങള്‍ മുന്‍പ് വരെ സിനിമയിലും സജീവമായ താരമായിരുന്നു.
സിനിമ നടനെന്ന നിലയില്‍ തിളങ്ങുന്നതിന് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമകള്‍ ടിനി ടോമിനെ വലിയ രീതിയില്‍ സഹായിച്ചിരുന്നു. പ്രാഞ്ചിയേട്ടനിലെയും മറ്റ് മമ്മൂട്ടി സിനിമകളിലെയും ടിനി ടോം അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ മമ്മൂട്ടിയുടെ ഡ്യൂപ്പെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ രൂക്ഷമായതോടെ മമ്മൂക്കയുടെ സിനിമകളില്‍ പോലും ഭാഗമാകാനാകാത്ത അവസ്ഥയിലാണ് താനെന്ന് ടിനിടോം പറയുന്നത്. മമ്മൂക്കയെ ഉപദ്രവിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യുന്ന സിനിമകളില്‍ ഫൈറ്റ് ചെയ്തത് ടിനി ടോം ആണെന്ന് പറഞ്ഞ് അപമാനിക്കാറുണ്ട്. ആകെ 3 സിനിമകളില്‍ മാത്രമെ മമ്മൂട്ടിയ്ക്കായി എന്റെ ബോഡി ഉപയോഗിച്ചുള്ളു. അടുത്തിടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. നീ ഇപ്പോള്‍ എന്റെ അടുത്തിരുന്നാല്‍ എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തത് നീ ആണെന്ന് ആള്‍ക്കാര്‍ പറയുമെന്നാണ് മമ്മൂക്ക പറഞ്ഞത്. അത്രയ്ക്ക് വേദനിപ്പിക്കുകയാണ്.
ഒരു കലാകാരന്‍ നശിച്ച് കാണാന്‍ കുറെ പേര്‍ക്ക് വലിയ ആഗ്രഹമാണ്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. അത് എത്ര റിപ്പീറ്റ് ചെയ്താലും ആളുകള്‍ എന്റെ തല വെച്ച് എഡിറ്റ് ചെയ്ത് അയച്ചുതരും. ടര്‍ബോയുടേത് വരെ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ലാലേട്ടന്‍ ചിലപ്പോള്‍ വളരെ ഈസിയായിട്ടാകും സിനിമയില്‍ അഭിനയിച്ചുപോകുന്നത്. മമ്മൂക്ക കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ റോളുകളും. ഇപ്പോള്‍ എനിക്ക് ഒരു മമ്മൂക്ക സിനിമയില്‍ പോലും ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഡ്യൂപ്പിന് വേണ്ടി കൊണ്ടുവന്നതാണെന്ന് പറയും. അദ്ദേഹം ചെയ്ത റിസ്‌കി ഷോട്ടുകളില്‍ ഒന്നും ഞാന്‍ ഇല്ല. അത് അദ്ദേഹത്തിന്റെ കഴിവാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് അദ്ദേഹം സിനിമയില്‍ നില്‍ക്കുന്നത്. മൂവി വേള്‍ഡ് മീഡിയോട് സംസാരിക്കവെ ടിനി ടോം പറഞ്ഞു.