രേണുക വേണു|
Last Modified ശനി, 18 ഡിസംബര്‍ 2021 (22:14 IST)
ആരാധകര്‍ ആറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. 2023 ജനുവരി 20 നാണ് തിയറ്റര്‍ റിലീസ്. രാജീവ് രവിയാണ് തുറമുഖത്തിന്റെ സംവിധായകന്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, പൂര്‍ണിമ ഇന്ദ്രജിത്, ദര്‍ശന രാജേന്ദ്രന്, അര്ജുന് അശോകന് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്. ബി അജിത്കുമാര്‍ എഡിറ്റിംഗും ഗോകുല്‍ദാസ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പിആര്‍ഒ - ആതിര ദില്‍ജിത്ത്