സജിത്ത്|
Last Updated:
ഞായര്‍, 9 ഒക്‌ടോബര്‍ 2016 (12:50 IST)
ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ താര രാജക്കന്മാരുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനും മമ്മൂട്ടി-ജോണി ആന്റണി കൂട്ടുക്കെട്ടില്‍ പിറന്ന തോപ്പില്‍ ജോപ്പനുമാണ് തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പുലിമുരുകന്റെ തിയേറ്ററുകളിലേക്കാണ് ഇടിച്ചു കയറ്റമുണ്ടായത്.
മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. കുടുംബത്തില്‍ കയറ്റാവുന്ന ചിത്രം തന്നെയാണ് തോപ്പില്‍ ജോപ്പന്‍. അത്യാവശ്യത്തിന് സെന്റിമെന്റ്‌സ്, റൊമാന്‍സ്, തകര്‍പ്പന്‍ കോമഡിരംഗങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ചേരുവകളും ജോപ്പനിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പുലിമുരുകന് മാത്രം ഈ ഇടിച്ച് കയറ്റം ?
മലയാളികളുടെ രൂചിക്ക് വിപരീതമായാണ് പുലിമരുകന്‍ അത്തിയത്‍. ഒരു തമിഴ് മാസ് ചിത്രം പോലെയാണ് ഈ സിനിമ. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ആ റിലീസ് മാറുകയായിരുന്നു. 25 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവെന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ യഥാര്‍ത്ഥ പുലിമായി മോഹന്‍ലാല്‍ ഫൈറ്റ് ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കിയത്. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ആക്ഷന്‍ ത്രില്ലറാണ് പുലിമുരുകന്‍ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. മുരുകനായി മോഹന്‍ലാല്‍ എത്തുന്നുവെന്നതും ആരാധകരെ സംബന്ധിച്ചോളം ആകാംക്ഷയായിരുന്നു.
ചിത്രത്തിന്റെ കാസ്റ്റിങ്ങും ലൊക്കേഷനുമായിരുന്നു മറ്റ് പ്രധാന ഘടകങ്ങള്‍. വിയറ്റ്‌നാം, ബാംങ്കോക്ക് എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുള്ളതും പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രത്തിന്റെ ട്രെയിലറും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.