അതിഗംഭീരം.... തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍ പുറത്തിറങ്ങി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടീസര്‍

സജിത്ത്| Last Modified വെള്ളി, 2 ജൂണ്‍ 2017 (14:16 IST)
ഫഹദ് ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഒരു മിനിട്ട് 10 സെക്കന്‍ഡ് സമയമുള്ള ഈ ടീസറില്‍ ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടിനെയും കാണാം.

സംവിധായകന്റെ കുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകത. നിമിഷ സജയന്‍, അലെന്‍സിയര്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകനായ സജീവ് പാഴൂര്‍ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം കിരണ്‍ദാസും സംഗീത
സംവിധാനം ബിജിബാലുമാണ്.

നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ടീസര്‍ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :