പരിസ്ഥിതി ദിനം,#GoGreenWithAA ചലഞ്ചുമായി അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 ജൂണ്‍ 2021 (12:47 IST)

പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നട്ടു പിടിപ്പിച്ച് നടന്‍ അല്ലു അര്‍ജുന്‍. പ്രകൃതി ശീലങ്ങളുമായി പൊരുത്തപ്പെടുവാനായി ഒരു പ്രതിജ്ഞ എടുക്കണമെന്ന് നടന്‍ പറഞ്ഞു. മാത്രമല്ല തന്റെ പ്രിയപ്പെട്ട ആരാധകരോട് ഒരു ആവശ്യം അല്ലു മുന്നോട്ടുവച്ചു. എല്ലാവരും ഒരു തൈ നടണമെന്നും ആ ഫോട്ടോകള്‍ പങ്കിടണമെന്നും നടന്‍ പറഞ്ഞു. അത്തരത്തില്‍ പങ്കിടുന്ന ചില ഫോട്ടോകള്‍ അദ്ദേഹം പങ്കുവെക്കുമെന്ന ഉറപ്പും നല്‍കി.#GoGreenWithAA എന്ന ഹാഷ് ടാഗ് അതിനായി ഉപയോഗിക്കാം.

അല്ലു അര്‍ജുന്റെ വാക്കുകളിലേക്ക്

'ഈ പരിസ്ഥിതി ദിനത്തില്‍,കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും പ്രകൃതി സൗഹൃദ ശീലങ്ങളുമായി പൊരുത്തപ്പെടാനും പ്രകൃതി നമുക്കായി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കാനും നമ്മുടെ ഭൂമിയെ അടുത്ത തലമുറയ്ക്കായി ഒരു ഹരിത സ്ഥലമാക്കി മാറ്റാനുമായി ഒരു പ്രതിജ്ഞയെടുക്കാം. കാരണം, ഇത് എന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്.

എല്ലാവരോടും മുന്‍കൈയെടുക്കാന്‍ ഞാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ഒരു തൈ നടുന്നതിന്റെ ഫോട്ടോ പങ്കിടുക, അവയില്‍ ചിലത് ഞാന്‍ വീണ്ടും പങ്കിടും. ഭൂമിയെ സംരക്ഷിക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം'- അല്ലു അര്‍ജുന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :