ചിരിക്കാന്‍ തയ്യാറായിക്കോളൂ,ഒ.ടി.ടി റിലീസിനൊരുങ്ങി 'തിങ്കളാഴ്ച നിശ്ചയം', രസകരമായ ട്രെയിലര്‍ കാണാം
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (17:00 IST)
തിങ്കളാഴ്ച നിശ്ചയം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ട്രെയിലര്‍ പുറത്തുവന്നു.സോണി ലിവിലൂടെ വൈകാതെ തന്നെ സ്ട്രീമിംഗ് ആരംഭിക്കും.2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിരിക്കാന്‍ ഏറെയുണ്ട്.
51 -ാമത് കേരള സംസ്ഥാന അവാര്‍ഡില്‍ തിളങ്ങിയ ചിത്രം കൂടിയാണിത്.മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും മികച്ച രണ്ടാമത്തെ അവാര്‍ഡും സിനിമ സ്വന്തമാക്കി.
ഹെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കൂട്ടം പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആറ് പേരുള്ള ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, സാജിന്‍ ചെറുകയില്‍, മനോജ് കെ യു, രഞ്ജി കാങ്കോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനായക് ശശികുമാറും നിധീഷ് നാദേരിയും എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്.ഹരിലാല്‍ കെ രാജീവ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.പുഷ്‌കര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.