രേണുക വേണു|
Last Modified ബുധന്‍, 14 ജൂലൈ 2021 (21:10 IST)
മലയാള സിനിമയിലെ അഭിനയ കുലപതിയാണ് ഈ ചിത്രത്തിലുള്ളത്. ആരാണെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ഞെട്ടും. നായകനായും വില്ലനായും സ്വഭാവ നടനായും നൂറുകണക്കിനു സിനിമകളില്‍ നിറഞ്ഞാടിയ നടന്‍ തിലകനാണ് ഈ ചിത്രത്തിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കശ്മീരില്‍ സിനിമ ഷൂട്ടിങ്ങിനിടെ നില്‍ക്കുന്ന ചിത്രമാണ് ഇത്. മീശയില്ലാതെ സ്റ്റൈലിഷ് താടിയിലാണ് തിലകന്‍ നില്‍ക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണെങ്കിലും തിലകനെ അതിവേഗം മനസിലാകും. വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്‌സുമാണ് തിലകന്‍ ധരിച്ചിരിക്കുന്നത്.
2012 സെപ്റ്റംബര്‍ 24 നാണ് തിലകന്‍ അന്തരിച്ചത്. നാടകത്തിലൂടെ സിനിമയിലെത്തിയ തിലകന്‍ 1979 ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്.