ഇന്നത്തെ റിലീസ്, തിയേറ്ററുകളിലുള്ള പ്രധാന മലയാള സിനിമകള്‍ ഇവയൊക്കെയാണ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (10:04 IST)
കഠിന കഠോരമീ അണ്ഡകടാഹം

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമ ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തുന്നു.

കോവിഡ് കാലത്ത് ചെയ്യുന്ന ഒരു ബിസിനസും അതില്‍ നിന്നും കാശ് നഷ്ടമാകുകയും പിന്നീട് ജീവിതത്തോട് പൊരുതുന്ന നായക കഥാപാത്രമായാണ് ബേസില്‍ എത്തുന്നത്.

ലോക്ക്ഡൗണില്‍ സാരമായി ബാധിച്ച ഒരു ചെറുകിട ബിസിനസുകാരനാണ് ബേസിലിന്റെ കഥാപാത്രം.

സുലേഖ മന്‍സില്‍

ഭീമന്റെ വഴി എന്ന സിനിമയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സുലേഖ മന്‍സില്‍.ലുക്മാന്‍, ചെമ്പന്‍ വിനോദ്, അനാര്‍ക്കലി,

ശബരീഷ്, മാമുക്കോയ, ഗണപതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തിരക്കഥയും അഷറഫ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

നീലവെളിച്ചം

ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' റിലീസിന് ഒരുങ്ങുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ചിത്രം പ്രഖ്യാപിച്ചത്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

മദനോത്സവം

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് മദനോത്സവം. വിഷു റിലീസായി എത്തി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :