അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ജൂലൈ 2024 (20:10 IST)
ബോളിവുഡ് സിനിമയില്‍ മിന്നുന്ന താരമാണെങ്കിലും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ കരിയറാണ് അക്ഷയ് കുമാറിന്റേത്. ആക്ഷന്‍ താരമായും കോമഡി താരമായും തിളങ്ങിയ താരം ഇടക്കാലത്ത് തുടര്‍ച്ചയായ ഫ്‌ളോപ്പ് സിനിമകള്‍ കാരണം ബോളിവുഡ് ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകളോടെ തിരിച്ചുവന്നതോടെയായിരുന്നു അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം വീണ്ടുമെടുത്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും തുടര്‍ച്ചയായി ഫ്‌ളോപ്പ് സിനിമകള്‍ മാത്രമാണ് അക്ഷയ് കുമാറിന്റെ അക്കൗണ്ടിലുള്ളത്.
ഇപ്പോഴിതാ ഗലാട്ട പ്ലസുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ സിനിമകള്‍ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡില്‍ അത് ആഘോഷിക്കുന്ന ചിലരുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നാലഞ്ച് സിനിമകള്‍ പരാജയപ്പെട്ടാല്‍ ഇന്‍ഡസ്ട്രിയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും. ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം വിജയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ ചിരിക്കാറുണ്ട്. ആളുകള്‍ എന്ന് പറയുന്നത് സിനിമാരംഗത്ത് തന്നെ ഉള്ളവരാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. വിജയം എന്നതിന്റെ താക്കോല്‍ സ്ഥിരതയാണെന്ന് താന്‍ കരുതെന്നും കഠിനാധ്വാനം ചെയ്യുകയാണ് പ്രധാനമെന്ന് കരുതുന്നതായും അക്ഷയ് പറയുന്നു.