അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (16:14 IST)
നീലവെളിച്ചത്തിൽ റിമ കല്ലിങ്കലിനെ കാസ്റ്റ് ചെയ്തത് വീട്ടിലെ ആളായത് കൊണ്ടല്ലെന്നും മറ്റ് പല കാരണങ്ങളും തീരുമാനത്തിന് പിന്നിലുണ്ടെന്നും സംവിധായകൻ ആഷിഖ് അബു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യാനുള്ള പരിപാടിയല്ല സിനിമയെന്നും ആഷിഖ് പറഞ്ഞു.
വീട്ടിലെ ആളാവുന്നതിനും മുൻപ് അഭിനേത്രിയായ ആളാണ് റിമ.ഒരു സൗജന്യത്തിൻ്റെ പേരിൽ നടത്തിയ കാസ്റ്റിംഗ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണ്വർ. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരൻ എത്താൻ കാരണങ്ങളുണ്ട്. അത്തരത്തിലുള്ളൊരു കാരണം റിമയിലുണ്ട്. ആഷിഖ് അബു പറഞ്ഞു.