മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു, ഷൂട്ടിംഗ് സംഘത്തിൽ 4 പേര്‍ക്ക് കോവിഡ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (14:09 IST)
കഴിഞ്ഞദിവസമാണ് മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഇപ്പോഴിതാ ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ് എന്നാണ് വിവരം. നാലുപേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കും മറ്റ് അംഗങ്ങൾക്കും ചെന്നൈയിലും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. പിന്നീടവർ എറണാകുളത്ത് എത്തിയിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിംഗ് സെപ്തംബർ 29ലേക്ക് റീഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്.

മമ്മൂട്ടി തന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് നേരത്തേ പൂർത്തിയാക്കിയിരുന്നു. മഞ്ജു വാര്യര്‍ക്ക് ഇനിയും കുറച്ച് സീനുകൾ കൂടി ചിത്രീകരിക്കാനുണ്ട്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :