മീന തിരിച്ചെത്തുന്നു, വിഷമകാലവും താണ്ടി നടി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (14:24 IST)
ജീവിതത്തിലെ വിഷമകാലവും താണ്ടി നടി അഭിന ലോകത്തേക്ക്.ഭര്‍ത്താവായ വിദ്യാസാഗറിന്റെ മരണം താരത്തെ തളര്‍ത്തിയിരുന്നു. അതില്‍ നിന്നെല്ലാം പതിയെ കരകയറാനുള്ള ശ്രമത്തിലാണ് മീന.

വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടി. അഭിനയത്തിന് മുന്നോടിയായി മേക്കപ്പ് അണിയുന്ന വീഡിയോ ആണ് മീന പങ്കുവെച്ചത്.
മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഇതുവരെ മാറിയിട്ടില്ലെന്നും ആണ് അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് നടി പറഞ്ഞത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :