വിജയുടെ 'ദളപതി 66' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (10:17 IST)

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട സംഗീതസംവിധായകനാണ് തമന്‍.എന്നാല്‍ വിജയ് ചിത്രത്തിന് അദ്ദേഹം ഇതുവരെയും സംഗീതം നല്‍കിയിട്ടില്ല.തമന്‍ ആദ്യമായി വിജയ്ക്ക് വേണ്ടി 'ദളപതി 66' ല്‍ സംഗീതം ഒരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


'ദളപതി 65'ന്റെ സംഗീതസംവിധായകനായി തമന്റെ പേര് ഉയര്‍ന്നു കേട്ടെങ്കിലും അത് നടന്നില്ല.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന 'ദളപതി 66' എന്ന ചിത്രത്തിന് തമന്‍ സംഗീതം നല്‍കും.

രാം ചരണിന്റെ 'ആര്‍സി 15' എന്ന ചിത്രത്തിനും സംഗീതം ഒരുക്കുന്നത് തമന്‍ ആണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.വിജയ്ക്കൊപ്പം അഭിനയിക്കാന്‍ നടിമാരെ തിരയുകയാണ് നിര്‍മാതാക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :