വാക്‌സിന്‍ സ്വീകരിച്ചിട്ട് മതി ഷൂട്ടിംഗ്, മാതൃകാപരമായ തീരുമാനമെടുത്ത് തെലുങ്ക് സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (13:10 IST)

കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പലയിടങ്ങളിലും ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സിനിമ ഷൂട്ടിംഗ് എല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. തെലുങ്ക് സിനിമാ ലോകം മാതൃകാപരമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്.

മുഴുവന്‍ അഭിനേതാക്കളും ക്രൂ അംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ച ശേഷമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.അല്ലു അര്‍ജുന്‍ നായകനായ പുഷ്പ, പ്രഭാസിന്റെ രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഈ സിനിമകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വാക്സിന്‍ സ്വീകരിക്കാതെ ചിത്രീകരണം ആരംഭിക്കില്ലെന്നാണ് പുതിയ തീരുമാനം.

പുഷ്പയുടെ ഇനിയും ചിത്രീകരണം ബാക്കിയാണ്. അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത് എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :