ഇത് ഞെട്ടിക്കും, അമ്പമ്പോ..എന്തൊരു ലുക്ക്!, തടി കുറച്ച് സ്റ്റൈലിഷ് ലുക്കിൽ അജിത് കുമാർ, തല പോല വരുമാ എന്ന് ആരാധകർ

Ajithkumar
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (19:42 IST)
Ajithkumar
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മടങ്ങിവന്ന തമിഴ് സൂപ്പര്‍ താരം അജിത് കുമാറിന്റെ പുതിയ ലുക്ക് വൈറലാകുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും വിവേകം ഒഴികെ മറ്റൊരു സിനിമയ്ക്കായും കാര്യമായ വെയ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ അജിത് നടത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ പലപ്പോഴും വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ്ങ് താരം ഏറ്റുവാങ്ങിയിരുന്നു.


എന്നാല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കാര്‍ റേസിങ്ങില്‍ സജീവമായതോടെ ഭാരം കുറച്ച് പുത്തന്‍ ഗെറ്റപ്പിലാണ് അജിത്.
എങ്കിലും താടിയോടെയുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്‌റ്റൈലിലായിരുന്നു താരം. എന്നാലിപ്പോള്‍ ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി സിനിമയിലെ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന സിനിമയില്‍ തടി കുറച്ച ക്ലീന്‍ ഷേവ് ചെയ്ത അജിത്തിനെയാണ് കാണാനാകുന്നത്. അമര്‍ക്കളത്തിലെയും ദീനയിലെയും കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നുവെങ്കിലും അതിനേക്കാള്‍ സ്‌റ്റൈലിഷായാണ് താരത്തെ കാണാനാകുന്നത്.


സിനിമയിലെ സ്റ്റില്ലുകള്‍ പുറത്തുവന്നതോടെ സിനിമയെ പറ്റിയുള്ള പ്രതീക്ഷകളും ഉയര്‍ന്നിരിക്കുകയാണ്. മാര്‍ക്ക് ആന്റണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന സിനിമ എന്നതും ആദിക് കടുത്ത അജിത് ആരാധകനാണ് എന്നുള്ളതുമാണ് സിനിമയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകം. ഒപ്പം അജിത്തിന്റെ പുതിയ ലുക്ക് കൂടി പുറത്തുവന്നപ്പോള്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍ വാനോളമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :