തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് 'തലൈവി'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:52 IST)

തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചിത്രങ്ങളില്‍ ഇല്ലെന്ന സങ്കടത്തിലായിരുന്നു സിനിമ പ്രേമികള്‍.50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് 'തലൈവി'. ആളുകളെ വീണ്ടും തീയറ്ററുകളിലേക്ക് കൊണ്ടുവരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് കൂടിയായ ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററുകളിലെത്തും.















A post shared by Kangana Ranaut (@kanganaranaut)

നേരത്തെ ഈ വര്‍ഷം ആദ്യം ഏപ്രില്‍ 23ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല.2019 നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനവും ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. അരവിന്ദ് സ്വാമി,ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :